അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നു

മധ്യപ്രദേശ്: ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ചുമന്നു കൊണ്ടു പോയ സംഭവം ഒഡിഷയിലാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ട ഗതികേട് വന്ന മകന്റെ വാര്‍ത്ത വരുന്നത് മധ്യപ്രദേശില്‍ നിന്നാണ്.ഉമാത്തില്‍ നിന്നുളള ഭീമാറാവുവിനാണ് ഈ ഗതികേട് വന്നത്.

ക്ലിനിക്കില്‍ വച്ച് മരണമടഞ്ഞ അമ്മയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോകാന്‍ ഭീമാറാവു ആംബുലന്‍സ് വിളിച്ചു വരുത്തിയിരുന്നു.എന്നാല്‍ ആംബുലന്‍സില്‍ മൃതദേഹം കയറ്റാനാവില്ലെന്ന് െ്രെഡവര്‍ നിലപാടെടുത്തു.ഗത്യന്തരമില്ലാതെ ഭീമാറാവു അമ്മയുടെ മൃതദേഹം ബൈക്കിന്റെ പുറകിലിരുത്തി കൊണ്ടു പോകുകയായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് അധികൃതരുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *