അയല്‍ക്കാരിയെ കൊന്ന് ഹൃദയം എടുത്ത് ഉരുളക്കിഴങ്ങ് ഇട്ട് കറിവെച്ചു; അമ്മാവനെയും നാലു വയസുകാരിയെയും കഴിപ്പിച്ചു

വാഷിംഗ്ടണ്‍: മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ കൊലപാതക രീതിയില്‍ അമ്ബരന്ന് യുഎസ് പോലീസ്. ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണ്‍ എന്നയാളാണ് മൃഗീയമായ കൊലപാതകങ്ങള്‍ നടത്തിയത്. യുഎസിലെ ഒക്ലഹോമയിലാണ് അതിദാരുണ കൊലപാതകം നടന്നത്.

ഫെബ്രുവരി ഒമ്ബതിനാണ് ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണ്‍ എന്നയാള്‍ മൂന്നുപേരെ കൊലപ്പെടുത്തിയത്. അയല്‍ക്കാരിയായ യുവതി, അമ്മാവന്‍, അമ്മാവന്റെ ചെറുമകളായ നാലുവയസ്സുകാരി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മാവന്റെ ഭാര്യ ഇപ്പോള്‍ ചികിത്സയിലാണ്.

അയല്‍ക്കാരിയായ യുവതിയെയാണ് ലോറന്‍സ് ആദ്യം കുത്തിക്കൊലപ്പെടുത്തിയത്. ശേഷം, മൃതദേഹത്തില്‍നിന്ന് ഹൃദയം പുറത്തെടുത്ത് ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറി വെയ്ക്കുകയും ചെയ്തു. പാകം ചെയ്ത ഹൃദയവുമായി അമ്മാവന്റെ വീട്ടിലെത്തി അവരെക്കൊണ്ട് കറി കഴിപ്പിക്കുകയും ചെയ്തു. പിശാചുക്കളില്‍നിന്ന് മോക്ഷം ലഭിക്കാനെന്ന് പറഞ്ഞാണ് ഇവര്‍ക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകംചെയ്ത ഹൃദയം വിളമ്ബിയത്.

എന്നാല്‍ പിന്നാലെ തന്നെ അമ്മാവന്റെ കുടുംബത്തെയും ആക്രമിച്ചു. അമ്മാവനെയും അദ്ദേഹത്തിന്റെ ചെറുമകളെയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്തു. പ്രതി അമ്മാവന്റെ ഭാര്യയെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *