പാ​റ ക​ട​ത്തി​യ ടി​പ്പ​റു​ക​ള്‍ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

കോ​ന്നി: ര​ണ്ട്​ ആ​ഴ്ച​ക്കു​ള്ളി​ല്‍ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ പാ​റ ക​ട​ത്തി​യ ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ ടി​പ്പ​ര്‍ ലോ​റി​ക​ള്‍ കോ​ന്നി പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോ​ന്നി പ​യ്യ​നാ​മ​ണ്‍ ഭാ​ഗ​ത്തെ മ​ട​ക​ളി​ല്‍​നി​ന്നു​മാ​ണ്​ പാ​റ​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി കൊ​ണ്ടു​വ​രു​ന്ന​ത്.

കോ​ന്നി, റാ​ന്നി, അ​ടൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്ള ടി​പ്പ​റു​ക​ളാ​ണ് അ​ധി​ക​വും. പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്നും രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ പാ​റ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു ടി​പ്പ​ര്‍ ലോ​റി​ക്ക്​ മു​പ്പ​ത്ത​യ്യാ​യി​ര​ത്തോ​ളം രൂ​പ പി​ഴ ഈ​ടാ​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *