കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എട്ട് ഘട്ടമായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയുടെ സൗകര്യത്തിന് അനുസരിച്ചാണ് കമ്മീഷന്റെ തീരുമാനമെന്ന് മമത തുറന്നടിച്ചു.
ബിജെപിയുടെ കണ്ണിലൂടെയല്ല, പശ്ചിമ ബംഗാളിനെ സംസ്ഥാനമായി കണക്കാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിക്കുകയാണെന്നും മമത പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അദ്ദേഹം രാജ്യത്തിനായി പ്രവര്‍ത്തിക്കുക. അദ്ദേഹത്തിന്റെ അധികാരം ഇവിടുത്തെ തെരഞ്ഞെടുപ്പില്‍ ദുര്‍വിനയോഗം ചെയ്യരുതെന്നും മമത ആവശ്യപ്പെട്ടു. അവരുടെ തെരഞ്ഞെടുപ്പ് പ്രചരണം സുഗമമാക്കുന്നതിനാണോ? ആസാമിനും തമിഴ്നാടിനും ശേഷം ബംഗാളിലേക്ക് വരുന്നതിനാണോ? ഇത് ബിജെപിയെ സഹായിക്കില്ല. തങ്ങള്‍ അവരെ തകര്‍ക്കുമെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
