പത്തനംതിട്ട: സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ഒരു നിലപാടും മാറ്റിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍.കൂടാതെ ശബരിമല വിഷയത്തില്‍ അതീവ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യുഡിഎഫിന് ഇനി ഒരിക്കലും ഭരണം കിട്ടില്ലെന്ന് അറിയാവുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
