‘ഉറപ്പാണ് എല്‍ ഡി എഫ്’, പുതിയ പരസ്യവാചകവുമായി പാര്‍ട്ടി

തിരുവനന്തപുരം: പുതിയ പരസ്യവാചകവുമായി എല്‍ ഡി എഫ്. ഉറപ്പാണ് എല്‍ ഡി എഫ് എന്നാണ് പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും ഉണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍.

എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, പല സര്‍വേകളും കേരളത്തില്‍ എല്‍ ഡി എഫിന്റെ തുടര്‍ഭരണം ഉണ്ടായിരിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *