ഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി ഫോര്‍ ട്രൈബല്‍ സ്റ്റുഡന്‍സില്‍ നിരവധി അവസരങ്ങള്‍. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് മുതല്‍ അപേക്ഷിക്കാവുന്ന തസ്‌തികകളാണുള്ളത്. അപേക്ഷകള്‍ മാര്‍ച്ച് 2 ന് മുമ്ബ് ഓണ്‍ലൈനായി അയക്കണം. ആകെ 16 ഒഴിവുകളാണുള്ളത്.
ശമ്ബളം:18,000 – 1,51,100 രൂപ. അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (അഡ്മിനിസ്ട്രേറ്റീവ്), അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (ധനകാര്യം),ഓഫീസ് സൂപ്രണ്ട് (ഫിനാന്‍സ്), സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് – I, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് – II, ഓഫീസ് അസിസ്റ്റന്‍ഡ് ,മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (എംടിഎസ്) എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.
അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (അഡ്മിനിസ്ട്രേറ്റീവ്)
അംഗീകൃത ബിരുദം, ലെവല്‍- 6 കാറ്റഗറിയില്‍ 6 വര്‍ഷത്തെ റെഗുലര്‍ സേവന പരിചയം അല്ലെങ്കില്‍ ലെവല്‍- 7 കാറ്റഗറിയില്‍ രണ്ടു വര്‍ഷത്തെ റെഗുലര്‍ പ്രവൃത്തി പരിചയം. പ്രായ പരിധി: 45 വയസ്.
അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (ധനകാര്യം)
അംഗീകൃത സര്‍വലാശാലയില്‍ നിന്നുള്ള ബികോം ബിരുദം, ലെവല്‍- 6 കാറ്റഗറിയില്‍ 6 വര്‍ഷത്തെ റെഗുലര്‍ സേവന പരിചയം അല്ലെങ്കില്‍ ലെവല്‍- 7 കാറ്റഗറിയില്‍ രണ്ടു വര്‍ഷത്തെ റെഗുലര്‍ പ്രവൃത്തി പരിചയം. പ്രായ പരിധി: 35 വയസ്.
ഓഫീസ് സൂപ്രണ്ട് (ഫിനാന്‍സ്)
50% മാര്‍ക്കോടെയുള്ള ബി.കോം ബിരുദം. ഓഡിറ്റ്\ അക്കൗണ്ട്സ് വര്‍ക്സില്‍ 4 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ എം.കോം , ഓഡിറ്റ്\ അക്കൗണ്ട്സ് വര്‍ക്സില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന യോഗ്യതകളും പരിഗണിക്കും. പ്രായ പരിധി: 30 വയസ്.
സ്റ്റെനോ ഗ്രാഫര്‍ ഗ്രേഡ് 2
ബിരുദം, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് 45 വേര്‍ഡ് പര്‍ മിനിട്ട്, കമ്ബ്യൂട്ടര്‍ പരിജ്ഞാനം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 27 വയസ്.
ഓഫീസ് അസിസ്റ്റന്റ്
അംഗീകൃത സര്‍വകലാശായില്‍ നിന്നുള്ള ബിരുദം. പ്രായ പരിധി: 30 വയസ്.
മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് – പത്താം ക്ലാസ്/ തത്തുല്യം. പ്രായ പരിധി: 30 വയസ്.
