മമത സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ലൗ ജിഹാദിനും പശുകള്ളക്കടത്തിനുമെതിരെ ഒന്നു ചെയ്യാന്‍ മമത സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 24 മണിക്കൂറിനുള്ളില്‍ പശുക്കള്ളക്കടത്ത് നിര്‍ത്തലാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്ത് ജയ്ശ്രീറാം വിളികള്‍ നിര്‍ത്തലാക്കണമെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആജ്ഞ. എന്നാല്‍ ഇനിയും ഇത് തുടരാന്‍ ബംഗാളിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *