കേന്ദ്ര അന്വേഷണഏജന്‍സി ഓഫീസുകളില്‍ സി.സി.ടി.വി വെക്കാത്തതിന്​ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ​ വിമര്‍ശനം

ന്യൂഡല്‍ഹി : പൊലീസ് സ്​റ്റേഷനുകളിലും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചു. ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കസ്റ്റഡി മര്‍ദ്ദനവും​ കൊലപാതകവും തടയുന്നതിന്‍റെ ഭാഗമായാണ് പൊലീസ് സ്​റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സി.സി.ടി.വി സ്ഥാപിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ഇറക്കിയത്. എന്‍.ഐ.എ, സി.ബി.ഐ, ഇ.ഡി, ഡി.ആര്‍.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളോടാണ്​ സി.സി.ടി.വി കാമറ സ്ഥാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നത്​​. പൗരാവകാശത്തില്‍ പെട്ടതാ​െണന്നും, അത്​ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്താന്‍ അനുവദിക്കി​ല്ലെന്നും കോടതി പറഞ്ഞു. രാത്രിയലടക്കം ദൃശ്യവും ശബ്​ദവും ​െ​റക്കോര്‍ഡ്​ ചെയ്യുന്ന സംവിധാനങ്ങള്‍ ഉള്ള കാമറകള്‍ സ്ഥാപിക്കണമെന്നാണ്​ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്​.

മൂന്ന് ആഴ്ച്ചക്കുള്ളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനുള്ള നടപടികള്‍ എവിടെവരെയായി എന്ന്​ വിശദീകരിച്ചുള്ള സത്യവാങ്​മൂലം നല്‍കണമെന്ന്​ ജസ്റ്റിസ്​ റോഹിന്‍റണ്‍ നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

പൊലീസ് സ്​റ്റേഷനുകളില്‍ സി.സി.ടി.വി സ്ഥാപിക്കാനായി ഒരുമാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പണം നീക്കിവെക്കണം. നാല് മാസത്തിനുള്ളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ്​ നടക്കുന്നതിനാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കി. റെക്കോര്‍ഡ്​ ചെയ്​ത ദൃശ്യങ്ങള്‍ 18 മാസം സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *