കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ പി എ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ബന്ധുക്കളുടെയും ബിനാമികളെന്ന് വിജിലന്‍സ് ആരോപിക്കുന്നവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് ചോദ്യം ചെയ്യല്‍. വിജിലന്‍സ് ഓഫിസില്‍ രാവിലെ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. തൃപ്പുണിത്തറയില്‍ നന്ദകുമാറിന്റെ ഭാര്യയുടെ പേരിലുള്ള പണമിടപാട് സ്ഥാപനത്തിലും പരിശോധന നടത്തുമെന്ന് സൂചനയുണ്ട്. ഭാര്യയുടെ കുടുംബക്കാര് നടത്തിയ സ്ഥാപനം പിന്നീട് ഭാര്യ ഏറ്റെടുത്ത് നടത്തുകയാണെന്നായിരുന്നു നന്ദകുമാറിന്റെ ഭാഷ്യം.
