തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പാലോട് കുശവൂര്‍ സ്വദേശി വിപിനാണ് ( 22 ) പിടിയിലായത്. പാലോട് പൊലീസ് ആണ് വിപിനെ അറസ്റ്റുചെയ്‌തത്. പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പാലോട് പൊലിസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിപിനെ പോക്സോ നിയമപ്രകാരം പിടികൂടുകയായിരുന്നു. പാരലല്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി. നെടുമങ്ങാട് ഡിവെ. എസ്. പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് സി. ഐ. മനോജ്, എസ്. ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്. ഐമാരായ ഭുവനചന്ദ്രന്‍ നായര്‍, അന്‍സാരി, ദീപാകുമാരി, സുജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മധ്യപ്രദേശില്‍ ആറുവയസുകാരിയെ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മുത്തച്ഛനും അമ്മാവനും അറസ്റ്റിലായ സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മധ്യപ്രദേശ് ഭോപ്പാലിലെ കോളാര്‍ സ്വദേശിയായ പെണ്‍കുട്ടി സഹോദരനായ മൂന്നു വയസുകാരന്‍റെ മുന്നില്‍ വച്ചാണ് അതിക്രമത്തിനിരയായത്. കുട്ടികള്‍ രണ്ടും വളരെ ചെറിയ പ്രായക്കാരായതിനാല്‍ കൗണ്‍ലിര്‍മാരുടെ സഹായത്തോടെ പ്രത്യേകമായി കൗണ്‍സിലിംഗ് നടത്തിയാണ് വിവരങ്ങള്‍ മനസിലാക്കിയെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത പ്രായമായതിനാല്‍ തന്നെ സംഭവം എന്നാണ് നടന്നതെന്ന് സംബന്ധിച്ചും വിവരം നല്‍കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് കോളാര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ചന്ദ്രകാന്ത് പട്ടേല്‍ അറിയിച്ചത്.
