കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ.എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്ബാദന കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിന്റെ നടപടി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

വിജിലന്‍സ് എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡിനായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഷാജിയുടെ വീട്ടിലെത്തിയത്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്ബത്തിക സ്രോതസുകളെ കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *