പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ്

കൊച്ചി: രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധന വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ 15 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില-90.56 രൂപ. ഡീസല്‍- 85.14 രൂപ. പെട്രോള്‍ 92.28 ഉം ഡീസല്‍ 86.75 ഉം ആണ് തിരുവനന്തപുരത്തെ വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *