തിരുവല്ല നഗരമധ്യത്തില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം

പത്തനംതിട്ട: തിരുവല്ലയില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്‍്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല നഗരമധ്യത്തിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍്റിന് എതിര്‍വശത്ത് നിന്നാണ് തിരുവല്ല പുത്തൂപറമ്ബില്‍ പരേതനായ വര്‍ഗീസ് തോമസിന്‍്റെ മകന്‍ നെവിന്‍ തോമസ് (35) ന്‍്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എം സി റോഡരികില്‍ കാണപ്പെട്ടത്. ഹോട്ടല്‍ തിലകിലേക്കുള്ള പ്രവേശന കവാടത്തിലാണ് മൃതദേഹം കണ്ടത്. തിലകിനടുത്തുള്ള പാഴ്സല്‍ കമ്ബനിയിലേക്ക് വന്ന ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കിടയില്‍ നിന്നും മല്‍ഗാഡിനിടയില്‍ നിന്നുമാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് ലോറിയുടെ ഡ്രൈവര്‍ പറയുന്നത്.വ്യാഴാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ നിന്നും പോയ നെവിനെയാണ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബാര്‍ ഹോട്ടലിന് മുന്നില്‍ യുവാവിന്‍്റെ ബൈക്ക് ഇരിപ്പുണ്ട്. തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സും അടങ്ങിയ പേഴ്സ് ബാര്‍ ഹോട്ടലിന് സമീപത്തുള്ള റോഡിലെ വളര്‍ന്ന് നില്‍ക്കുന്ന പുല്ലിനിടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.രാത്രി അമിതമായി മദ്യപിച്ചിരുന്ന യുവാവിനെ ബാറില്‍ നിന്നും ഇറക്കി വിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കിടക്കുന്നത് പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി വിശദമായ പരിശോധന നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.അതേ സമയം ചില ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി കാണിച്ച്‌ നെവിന്‍്റെ അമ്മ ലില്ലികുട്ടി കഴിഞ്ഞ ദിവസം സി ഐ ക്ക് പരാതി നല്‍കിയിരുന്നു. അതിനാല്‍ തന്നെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *