ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണം; കേന്ദ്ര ഹജ്ജ് കമ്മറ്റി

കൊണ്ടോട്ടി: ഹജ്ജ് അപേക്ഷ സമര്‍പ്പിച്ചവര്‍ ഒന്നാം ഡോസ് കോവിഡ് വാക്സിനെടുക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശം. ഈവര്‍ഷത്തെ ഹജ്ജിന് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അതേസമയം 2021-ലെ ഹജ്ജ് യാത്രയുടെ നടപടികളുമായി ബന്ധപ്പെട്ട് സൗദി സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. ഹജ്ജിന് അനുമതി ലഭിക്കുന്നപക്ഷം രണ്ടുഡോസ് വാക്സിന്‍ യഥാസമയം എടുത്തവരെ മാത്രമേ പരിഗണിക്കൂ. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ പകുതിയോടെ ആവും പുറപ്പെടുക. ഈ സാഹചര്യത്തില്‍ ഹജ്ജിന് അപേക്ഷ നല്‍കിയ മുഴുവന്‍പേരും അതത് പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഒന്നാംഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചു. ഹജ്ജ് അപേക്ഷകര്‍ക്ക് സമയബന്ധിതമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചെയര്‍മാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ ട്രെയിനര്‍മാരുമായോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *