അടിമാലി മാങ്കടവില്‍ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ മാസം 13 നാണ് അടിമാലി സ്വദേശികളായ വിവേകിനേയും ശിവ ഗംഗയെയും കാണാതായത്.മരക്കൊമ്ബില്‍ പെണ്‍കുട്ടിയുടെ ഷോള്‍ കുടിക്കിട്ട് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹം പാല്‍ക്കുളം മേട്ടില്‍ നിന്നാണ് കണ്ടെത്തിയത്.വിവേക്(21) അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ്. ശിവഗംഗ (19) ഇരിങ്ങാലക്കുടയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.ഇടുക്കി ഡെപ്യുട്ടി റേഞ്ചര്‍ ജോജി ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ വനംവകുപ്പ് വാച്ചര്‍മാരാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
