െകാച്ചി: സഹോദരനില്‍നിന്ന് ഗര്‍ഭിണിയായെന്ന് കരുതുന്ന 13 വയസ്സുകാരിയുടെ 26 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈകോടതിയുടെ അനുമതി. മകളുടെ ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പിതാവ് നല്‍കിയ ഹരജി തിങ്കളാഴ്ച അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് ബെച്ചന്‍ കുര്യന്‍ തോമസ് പരിഗണിച്ചത്. 24 മണിക്കൂറിനകം അലസിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കി.
മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കി കേസ് പരിഗണിക്കാന്‍ നേരത്തേ നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇൗ സമയം ആശുപത്രിയിലായിരുന്നതിനാല്‍ പെണ്‍കുട്ടിക്ക് ബോര്‍ഡിന് മുന്നില്‍ ഹാജരാകാനായില്ല. കോടതി നിര്‍ദേശ പ്രകാരം വീണ്ടും രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് കുട്ടിയെ പരിശോധിച്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കി. അപകട സാധ്യതകളുണ്ടെങ്കിലും ഗര്‍ഭഛിദ്രം നടത്താമെന്നായിരുന്നു റിപ്പോര്‍ട്ട്. 20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കാനാണ് നിയമപരമായി വ്യവസ്ഥയുള്ളത്. നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയാക്കി മാറ്റിയെങ്കിലും ഭ്രൂണവളര്‍ച്ച 26 ആഴ്ച പിന്നിട്ട കേസാണ് കോടതിയുടെ പരിഗണനക്കെത്തിയത്.
ഗര്‍ഭഛിദ്രം അനുവദിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലുടനീളം ഇൗ സംഭവം മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് വിലയിരുത്തിയ കോടതി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാകേണ്ടിവന്ന സാഹചര്യം കൂടി പരിഗണിച്ച് അനുമതി നല്‍കുകയായിരുന്നു. പീഡന സംഭവം പെണ്‍കുട്ടിയെ മാത്രമല്ല, മാനസികാഘാതം മാതാപിതാക്കളെയും നിരന്തരം വേട്ടയാടുന്ന സ്ഥിതിവിശേഷമുണ്ടാകുന്നത് സാമൂഹ്യ താല്‍പര്യത്തിന് വിരുദ്ധമാകുമെന്ന് വിലയിരുത്തിയാണ് അനുമതി നല്‍കിയത്. ഭ്രൂണത്തിെന്റ ഡി.എന്‍.എ പരിശോധനക്ക് തെളിവുകള്‍ ശേഖരിക്കണമെന്ന നിര്‍ദേശവും ഉത്തരവിലുണ്ട്.
