വളാഞ്ചേരി:കൊച്ചിയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട പ്രമുഖ വ്യവസായി പത്്മശ്രീ എം.എ.യുസഫലിയുടെ ആരോഗ്യത്തിനും രോഗശമനത്തിനുമായി ആതവനാട് മര്‍ക്കസില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. മര്‍ക്കസില്‍ നടന്ന പ്രാര്‍ഥനാ സംഗമവും കെ.കെ.അബൂബക്കര്‍ ഹസ്രത്ത് അനുസ്മരണവും മര്‍ക്കസ് ജനറല്‍ സെക്രട്ടറി ആദൃശേരി ഹംസകുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.പ്രൊഫ.കുഞ്ഞാമു ഫൈസി അധ്യക്ഷത വഹിച്ചു.
ജോയിന്റ് സെക്രട്ടറി കെ.ടി.ആസാദ്,അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി,പൂക്കോയ തങ്ങള്‍ അല്‍ ഐന്‍, ഖാദര്‍ ഫൈസി കുന്നുംപുറം,പല്ലാര്‍ മുഹമ്മദ് കുട്ടി മുസ്്‌ല്യാര്‍,ഡോ.റഫീഖ് അബ്ദുല്‍ ബര്‍റ് വാഫി, കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂര്‍,മുഹമ്മദ് മൗലവി ആതവനാട്,മമ്മിക്കുട്ടി മുസ്്‌ല്യാര്‍ പല്ലാര്‍,ഡോ:ഫൈസല്‍ വാഫി,മര്‍ക്കസ് മാനേജര്‍ വി. ടി അബ്ദുല്‍ഖാദര്‍,കുമ്മാളില്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
