കാട്ടയം: ബാര്‍ കോഴ വിവാദം സംബന്ധിച്ച കേരള കോണ്‍ഗ്രസ് അന്വേഷണം സ്വകാര്യ ഏജന്‍സിയെയും ഉള്‍ക്കൊള്ളിച്ച്. ഇവരുടെ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസം ചില വെളിപ്പെടുത്തലുകള്‍ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായത്. മാണി ഏര്‍പ്പെടുത്തിയ സ്വകാര്യ ഏജന്‍സി റിപ്പോര്‍ട്ട് പാര്‍ട്ടി പഠന സമിതിക്ക് വിടുകയും ചെയ്തു. മുഖ്യമന്ത്രി പദത്തിന് പിന്തുണ തേടി രമേശ് ചെന്നിത്തലയുടെ വിശ്വസ്തന്‍ കണ്ടോയെന്ന ചോദ്യത്തിന് പലരും കണ്ടിട്ടുണ്ടെന്നായിരുന്നു മാണിയുടെ മറുപടി. പറയാന്‍ ഒരുപാട് പേരുടെ പേരുകള്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബാര്‍ കോഴ വിവാദത്തില്‍ കെ എം മാണിക്കെതിരെ ഉന്നത തല ഗൂഡാലോചന നടന്നതായി കേരള കോണ്‍ഗ്രസ് പാര്‍ട്ടി തലത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രമേശ് ചെന്നിത്തല, പി സി ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴക്കന്‍ എന്നിവര്‍ നേതൃത്വം നല്കിയ ഗൂഡാലോചനക്ക് ഉമ്മന്‍ ചാണ്ടിയുടെ മൗന സമ്മതവുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്
