തിരുവനന്തപുരം: മുന്‍ മന്ത്രി കെ ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ ഭിന്നത യു ഡി എഫ് യോഗത്തിലും. 24ന് ചേരുന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം അഭിപ്രായം പറയാമെന്ന് സുധീരന് മുന്നണി യോഗത്തില്‍ പറഞ്ഞു. സുധീരന്റെ മൗനം കോണ്‍ഗ്രസില്‍ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ പ്രതികാരനടപടിയാണിതെന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോഴും സുധീരന്റെ മൗനം കോണ്‍ഗ്രസില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. രാഷ്ട്രീയ പകപോക്കലിന് എല്‍ ഡി എഫ് സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നുവെന്നാണ് യു ഡി എഫ് യോഗ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ പി പി തങ്കച്ചന് പറഞ്ഞത്. കെ പി സി സി നിലപാട് വ്യക്തമാക്കണമെന്ന് യു ഡി എഫിലെ മറ്റ് ഘടകകക്ഷികളും ആവശ്യപ്പെട്ടിട്ടുണ്ട്.
