ജിദ്ദ: ദീര്‍ഘ നാളുകള്‍ക്ക് ശേഷം ഇന്ന് സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 1000 കടന്നു. ചൊവ്വാഴ്ച 1070 പുതിയ രോഗികളും 940 രോഗമുക്തരുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,07,010 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,90,538 ഉം ആയി.
ചികിത്സയിലുണ്ടായിരുന്നവരില്‍ 12 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,846 എത്തി. വിവിധ ആശുപത്രികളിലും മറ്റുമായി 9,626 പേര് ചികിത്സയിലുണ്ട്. ഇവരില്‍ 1,105 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.95 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്.
വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 483, മക്ക 209, കിഴക്കന്‍ പ്രവിശ്യ 157, മദീന 44, അസീര്‍ 39, ഹാഇല്‍ 26, തബൂക്ക് 26, ജീസാന് 25, അല്‍ ഖസീം 20, നജ്റാന് 13, വടക്കന്‍ അതിര്‍ത്തി മേഖല 11, അല്‍ ജൗഫ് 9, അല്‍ബാഹ 8.
