കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍; വിവാഹത്തിനും ആരാധനാലയങ്ങളിലും അഞ്ച് പേര്‍ക്ക് മാത്രം അനുമതി

കോഴിക്കോട്: കോവിഡ് അതിതീവ്രമായ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കല്ല്യാണ ചടങ്ങുകളില്‍ ഇനി മുതല്‍ അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും പങ്കെടുക്കാന്‍ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളില്‍ വൈകിട്ട് ഏഴ് മണി വരെ ഭക്ഷണം വിളമ്ബാം.

പാര്‍സല്‍ സര്‍വ്വീസ് ഒന്‍പത് മണിയോടെ അവസാനിപ്പിക്കണം. പലചരക്ക്,പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്ബുകള്‍ തുടങ്ങി അവശ്യ സര്‍വ്വീസുകള്‍ അല്ലാത്ത എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളില്‍ അതിതീവ്ര കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചത്. ഇന്നലെയും ഇന്നുമായി നടത്തിയ കോവിഡ് പരിശോധനകളില്‍ ജില്ലയിലെ 12 പഞ്ചായത്തുകളിലെ കോവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 25 ശതമാനത്തിനും മുകളിലാണ്.

ചേമഞ്ചേരി പഞ്ചായത്തില്‍ 54 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 97 പേരെ ടെസ്റ്റ് ചെയ്തതില്‍ 52 പേര്‍ക്ക് കൊവിഡാണ്. മൂടാടി പഞ്ചായത്തില്‍ 45 ശതമാനമാണ് ടിപിആര്‍. ജില്ലയിലെ ഒന്‍പത് പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *