ബൈക്ക് യാത്രക്കാരനില്‍ നിന്ന് കുഴല്‍പ്പണം പിടികൂടി

കൊണ്ടോട്ടി:വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരനില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം കൊണ്ടോട്ടി പോലീസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ചിറയില്‍ ചുങ്കം പുളിക്കല്‍ തൊടിയില്‍ ദാറുസലാം വീട്ടില്‍ മുജീബ്‌ററഹ്മാനെ്(38) പൊലീസ് അറസ്റ്റ് ചെയ്തതു.ഇയാളില്‍ നിന്ന് 14,64,500 രൂപ പോലീസ് പിടിച്ചെടുത്തു.
വാഹനപരിശോധനക്കിടെ മൊറയൂര്‍ ഹില്‍ടോപ്പില്‍ വെച്ചാണ് മുജീബിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് പിടികൂടി.തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.മേഖലയില്‍ വിതരണത്തിനെത്തിച്ച കുഴല്‍പണമാണ് പിടികൂടിയതെന്ന് പോലീസ് സംശയിക്കുന്നു.കഴിഞ്ഞ ശനിയാഴ്ച്ച മൊറയൂരില്‍ നിന്ന് 15 ലക്ഷത്തിന്റെ കുഴല്‍പണം കൊണ്ടോട്ടി പോലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ഒരാള്‍ കൂടി അറസ്റ്റിലാകുന്നത്.
ജില്ലാപൊലീസ് മേധാവി, ഡി.വൈ.എസ്.പി എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. സി.ഐ. പി.കെ. സന്തോഷിന്റെ നേതൃത്വത്തില്‍ എസ്.കെ. കെ.എ. സാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ ജബ്ബാര്‍,കെ.ആരിഫ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *