ശ്രീനഗര്‍ സംഘര്‍ഷം തുടരുന്ന കാശ്മീരിലെ വിഘടനവാദികള്‍ക്കെതിരെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത്. കാശ്മീര്‍ താഴ്വരയിലെ അക്രമങ്ങള്‍ക്ക് വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. തിരകള്‍ക്കു നേരെയും പെല്ലറ്റുകള്‍ക്ക് നേരെയും കണ്ണീര് വാതകത്തിനു നേരെയും പോരാടാന്‍ വിഘടനവാദികള്‍ കുട്ടികളോട് ആവശ്യപ്പെടും. പക്ഷേ ഇവര്‍ക്ക് പോലീസിനെ പേടിയാണെന്നും മെഹബൂബ പറഞ്ഞു. കാശ്മീര്‍ ഉടന്‍ തന്നെ പഴയ അവസ്ഥയിലേക്ക് മാറുമെന്നും മെഹബൂബ പ്രത്യാശ പ്രകടിപ്പിച്ചു. അധികകാലം ഈ സാഹചര്യം തുടരാനാകില്ല. പക്ഷെ ഇക്കാര്യങ്ങളെല്ലാം ബാധിച്ച കുട്ടികളുടെ ഹൃദയത്തിലുണ്ടാക്കിയ മുറിവ് അവശേഷിക്കും. ദൈവം എല്ലാം കാണുന്നുണ്ട്. വിഘടനവാദികളുടെ മക്കളെല്ലാം മലേഷ്യയിലും, ദുബായിലും ബെംഗളൂരിലും രാജസ്ഥാനിലുമാണ്. ഒരു വിഘടനവാദികളുടെ മക്കള്‍ക്കും കലാപങ്ങളില്‍ പരിക്ക് പോലും പറ്റിയിട്ടില്ലെന്നും മെഹബൂബ പറഞ്ഞു.
