കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ദൗര്‍ലഭ്യമില്ലെന്നും, ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തെ നേരിടാന്‍ ‘ക്രഷ് ദി കര്‍വ്’ എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങള്‍ കൂട്ടംചേര്‍ന്നുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണം. പൊതുപരിപാടികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വാക്സിന് ദൗര്‍ലഭ്യം നേരിടുന്നതായും, ഇത് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
