അമ്മയെ കൊന്ന് ശരീരാവശിഷ്ടങ്ങള്‍ ഭക്ഷിച്ചു; യുവാവിന്റെ വിചാരണ തുടങ്ങി

മാഡ്രിഡ്: മാതാവിനെ കൊന്ന് ശരീരാവശിഷ്ടങ്ങള്‍ മുറിച്ചു ഭക്ഷിച്ച കേസില്‍ അറസ്റ്റില്‍ ആയ യുവാവിന്റെ വിചാരണ ആരംഭിച്ചു. ആല്‍‌ബെര്‍ട് സാഞ്ചസ് ഗോമസ് (28) ആണ് വിചാരണ നേരിടുന്നത്. 2019 ലാണ് കേസിനു ആസ്പദമായ സംഭവം

ആല്‍ബര്‍ട്ടിന്റെ വീട്ടില്‍ വന്ന ഒരു സുഹൃത്ത് രക്തക്കറകള്‍ കണ്ട് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ അവിടെയിവിടെയായി ചിതറി കിടക്കുന്നതും ചിലത് പത്രത്തിനകത്തും പൊലീസ് കണ്ടെത്തി. ഇയാളെ പിടികൂടി ചോദ്യം ചെയ്‌തതോടെയാണ്‌ സംഭവം പുറം ലോകമറിഞ്ഞത്.

മാതാവായ 69 കാരി മരിയ സോളേഡാഡ് ഗോമസിനെ താന്‍ കഴുത്തുഞെരിച്ച്‌ കൊന്നതായി ആല്‍ബര്‍ട് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങള്‍ ആയിരത്തിലധികം കഷ്ണങ്ങളാക്കി മാറ്റിയെന്നും ചിലത് ഭക്ഷിക്കുകയും മറ്റ് ചിലത് നായയ്ക്ക് കൊടുക്കുകയും ചെയ്തതായും യുവാവ് സമ്മതിച്ചു. ഇയാള്‍ക്ക് മയക്കുമരുന്ന് ശീലമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *