സാനിയ മിര്‍സയും കൂട്ടുകാരി ചെക് റിപ്പബ്‌ളിക്കിന്റെ ബാര്‍ബറ സ്ട്രികോവയും യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സിന്റെ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം റൌണ്ടില്‍ അമേരിക്കയുടെ നിക്കോള്‍ ഗിബ്‌സ്, ജപ്പാന്റെ നാവോ ഹിബിനോ സഖ്യത്തെ തോല്‍പ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം (6-4, 7-5). ക്വാര്‍ട്ടറില്‍ ടോപ് സീഡ് ഫ്രാന്‍സിന്റെ കരോളിന ഗാര്‍ഷ്യക്രിസ്റ്റീന മ്‌ളാദെനോവിച്ച് സഖ്യത്തെ ഇരുവരും നേരിടും. യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് സാനിയ. രോഹന്‍ ബൊപണ്ണയും ലിയാന്‍ഡര്‍ പെയ്‌സും പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ സാനിയയും തോറ്റു.
