സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു

കോഴിക്കോട്: സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. തലസ്ഥാനത്ത് ബിജെപി ഓഫീസിനു നേരെ ഉണ്ടായ ആക്രമണം അരാജകത്വത്തിന്റെ ഉദാഹരണമാണ്. ഇടതുപക്ഷം അധികാരത്തിലേറിയതിനു ശേഷം കേരളത്തിലെ ക്രമസമാധാനനില പാടെ തകര്‍ന്നെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത് സി.പി.എമ്മിന് മാത്രമാണെന്നും ബി.ജെ.പിക്കെതിരെ നിരന്തര ആക്രമണങ്ങള്‍ നടന്നിട്ടും പൊലീസ് നോക്കു കുത്തികളായി മാറിയിരിക്കുകയാണ് സി.പി.എം നിയമം കൈയ്യിലെടുത്ത് കഴിഞ്ഞിരിക്കുന്നു. അക്രമ സംഭവങ്ങള്‍ ഓരോ ദിവസം വ്യാപകമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *