പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തോല്‍വി. തൃണമൂല്‍ വിട്ട് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയോട് 1957 വോട്ടിനാണ് പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദുവിന്‍റെ സിറ്റിങ് മണ്ഡലമാണ് നന്ദിഗ്രാം.
ആദ്യഘട്ടം വോട്ടെണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ 1497 വോട്ടിന് മമത പിന്നിലായിരുന്നു . മമതയും സുവേന്ദു അധികാരിയും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത് . 15-)0 റൗണ്ട് അവസാനിക്കുന്നതുവരെ മമത കാര്യമായ ലീഡ് നേടിയിരുന്നെങ്കിലും , പതിനാറാം റൗണ്ടില്‍ ഫലം സുവേന്ദുവിന് അനുകൂലമാകുകയായിരുന്നു .
അതേ സമയം നന്ദിഗ്രാമിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മമത ബാനര്‍ജി വ്യക്തമാക്കി . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം തന്നെ വിജയിയായി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയുമായിരുന്നു . ഇക്കാര്യം കോടതിയില്‍ താന്‍ ചോദ്യം ചെയ്യുമെന്നും, മമത ബാനര്‍ജി പറയുന്നു.
