മുഖ്യമന്ത്രി രാജിക്കത്ത്​ നല്‍കി; സത്യപ്രതിജ്​ഞ ഉടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിക്കത്ത്​ നല്‍കി. തിങ്കളാഴ്ച രാവിലെ മന്ത്രിസഭാ യോഗത്തിനുശേഷം രാജ്​ഭവനില്‍ എത്തിയാണ്​ ഗവര്‍ണര്‍ മുമ്ബാകെ രാജിക്കത്ത്​ നല്‍കിയത്​. നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി ഇന്ന്​ അവസാനിക്കും​.

കോവിഡ​ിന്‍റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ തന്നെ അധികാരമേല്‍ക്കുമെന്നാണ്​ സൂചന. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി തേടിയുള്ള കത്ത്​ വൈകാതെ തന്നെ ഗവര്‍ണര്‍ക്ക്​ നല്‍കും.

സത്യപ്രതിജ്​ഞയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം സെക്രട്ടറിയേറ്റ്​ യോഗം ചേരും. കോവിഡിനെതി​രായ പ്രതിരോധകാര്യങ്ങളില്‍ നയപരമായ തീരുമാനമെടുക്കുന്നതിന്‍റെ ഭാഗമായി ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാകും സത്യപ്രതിജ്​ഞ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *