ഗാന്ധിനഗര്‍ (ഗുജറാത്ത്): ഡെങ്കിപ്പനി ബാധിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഗുജറാത്തിലെ ഗാന്ധിനഗറലുള്ള അപ്പോളോ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് ഡോക്ടര്‍ ഡെങ്കി ബാധിതയായ യുവതിയെ പീഡിപ്പിച്ചത്. മയക്കുമരുന്ന് നല്കിയ ശേഷമാണ് തന്നെ പീഡനത്തിന് ഇരയാക്കിയതെന്ന് യുവതി പരാതിപ്പെട്ടു. വൈദ്യപരിശോധനയില്‍ ഇവര്‍ പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കപ്പെട്ടു.
പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രമേഷ് ചൗഹാന്‍ എന്ന ഡോക്ടര്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആശുപത്രിയിലെ ഒരു ജോലിക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
