ബംഗളൂരു: കാവേരി നദിയില്‍നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെ കര്‍ഷകസംഘടനകള്‍ കര്‍ണാടകയില്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണം. സ്കൂളുകള്‍ക്കും കോളെജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫോസിസ്, വിപ്രോ തുടങ്ങി 400ഓളം മള്‍ട്ടി നാഷണല്‍ കമ്പനികളും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നിട്ടുണ്ടെങ്കിലും ഹാജര്‍ നില വളരെ കുറവാണ്.
രാവിലെ മുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ബംഗളുരുവിലെ റോഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. എല്ലാ ജംഗ്ഷനുകളിലും വഴിതടഞ്ഞുകൊണ്ടുള്ള പ്രതിഷേധ സമരങ്ങളാണ് കാണുന്നത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കര്‍ഷകകന്നട സംഘടനകള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം സംഘടനകളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് സംസ്ഥാന സര്‍ക്കാറിന്റെ പരോക്ഷ പിന്തുണയുമുണ്ട്.
ബംഗളുരു മെട്രോ ഇന്ന് രാവിലെ മുതല്‍ സര്‍വീസ് നടത്തുന്നില്ല. ഓട്ടോറിക്ഷ റോഡിലേക്കെടുക്കാന്‍ ശ്രമിച്ച ഡ്രൈവറെ ബന്ദനുകൂലികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു.
പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്. ഓട്ടോ, ടാക്സി, ലോറി ഡ്രൈവേഴ്സ് അസോസിയേഷനുകളും എയര്‍പോര്‍ട്ട് ടാക്സികളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടക സിനിമ മേഖലയും ബന്ദിനെ അനുകൂലിച്ചുകൊണ്ട് പണിമുടക്കുകയാണ്.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തമിഴ്നാട് രജിസ്ട്രേഷന് നമ്പറുള്ള വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ തമിഴ്നാടും കര്‍ണാടകയും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.
ബന്ദ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിന്ന് വെള്ളിയാഴ്ച ഉച്ച വരെ ബംഗളൂരുവിലേക്കുള്ള സര്‍വിസുകള്‍ നടത്തില്ലെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് ഒന്നര മുതല്‍ ബസുകള്‍ ഓടിത്തുടങ്ങും. വ്യാഴാഴ്ച ബംഗളൂരുവില്‍ എത്തിയ ബസുകള്‍ ബന്ദവസാനിച്ചതിന് ശേഷം മാത്രമേ തിരിച്ച് കേരളത്തിലേക്ക് പുറപ്പെടുകയുള്ളൂ. ഓണംപെരുന്നാള്‍ കണക്കിലെടുത്ത് വൈകിയാണെങ്കിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമിക്കുമെന്ന് കേരള ആര്.ടി.സി അധികൃതര്‍ പറഞ്ഞു.