കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബി ഇ എം യു പി സ്‌കൂളിലാണ് ഹീനമായി പ്രവൃത്തി നടന്നത്. ഓണാഘോഷത്തിന് കുരുന്നുകള്‍ക്ക് തയ്യാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജ്ജനം നടത്തുകയുമായിരുന്നു. കിണറും മലിനമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഭക്ഷണം തയ്യാറാക്കിയ ശേഷം അധ്യാപകരും മാതാപിതാക്കളും മടങ്ങുകയായിരുന്നു. മുറി കുത്തിത്തുറന്നാണ് അതിക്രമം കാണിച്ചത്. അന്വേഷണം നടത്തുമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബദല്‍ ഭക്ഷണ സംവിധാനമൊരുക്കുമെന്നും കലക്ടര്‍ പറഞ്ഞു.
