കോഴിക്കോട് വിദ്യാര്‍ഥികളുടെ ഓണസദ്യ അലങ്കോലമാക്കി

ചണ്ഡീഗഡ് : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാര്‍ പഞ്ചാബില്‍ പോലീസ് വാഹനത്തിലിടിച്ചു. വെള്ളിയാഴ്ച രാവിലെ ലുധിയാനയില്‍ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കെജ്രിവാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
20 കാറുകള്‍ അടങ്ങിയ കെജ്രിവാളിന്റെ വാഹന വ്യൂഹത്തിന്റെ മുമ്പിലേക്ക് ഒരു ബൈക്ക് പെട്ടന്ന് കടന്നുവന്നതാണ് അപകടത്തിനിടയാക്കിയത്. ടൊയോട്ട ഇന്നോവ കാറിലായിരുന്നു കെജ്രിവാള്‍ യാത്ര ചെയ്തിരുന്നത്. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കളായ ഭഗവത് മാന്‍, എച്ച്.എസ് ഫൂല്‍ക എന്നിവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ കെജ്രിവാളിനെതിരെ പ്രതിഷേധ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസ് ഡല്‍ഹി മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മൂന്നു ദിവസം പഞ്ചാബിലുള്ള കെജ്രിവാള്‍ ഇന്ന് സുവര്‍ണ ക്ഷേത്രം സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *