രാജ്യത്തിന്‍റെ കോവിഡ് വാക്‌സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ കോവിഡ് വാക്‌സിന്‍ നയത്തില്‍ ഇടപെടരുതെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍. നയം തുല്യത ഉറപ്പ് വരുത്തുന്നതെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് എല്ലാം ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാര്‍ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നത്. സംസ്ഥാന ക്വൊട്ടയില്‍ പകുതി സ്വകാര്യ കേന്ദ്രങ്ങളില്‍ ലഭ്യമാകുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *