ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഏറ്റുമുട്ടല്‍; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകര്‍നാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവര്‍ ലഷ്കര്‍ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ് അറിയിച്ചു.

പ്രദേശത്ത് സേനയുടെ തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രിയില്‍ പത്രാഡ പഞ്ചായത്തിലെ വനമേഖലയില്‍ സംശയാസ്പദ സാഹചര്യത്തില്‍ ചിലരെ കണ്ടതായി പ്രദേശവാസികള്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് വനമേഖല വളഞ്ഞ് സംയുക്തസേന തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

മേയ് ആറിന് ഷോപ്പിയാന്‍ ജില്ലയില്‍ മൂന്നു അല്‍ ബദര്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *