മലപ്പുറത്ത് 6.08 ലക്ഷം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇതുവരെ 6,08,426 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,99,789 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 1,08,637 പേര്‍ക്ക് രണ്ടാം ഡോസുമാണ് ഞായറാഴ്ച വരെ നല്‍കിയത്.

സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നത്. രണ്ടാം ഘട്ട വാക്സിന്‍ വിതരണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

38,647 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്റെ ഒന്നാം ഡോസും 27,099 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 15,375 പേര്‍ക്ക് ഒന്നാം ഡോസും 15,851 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി.

പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,477 പേര്‍ രണ്ടാം വാക്‌സിന്‍ സ്വീകരിച്ചു. നേരത്തെ 33,545 പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ട വാക്‌സിന്‍ നല്‍കിയിരുന്നു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,12,222 പേര്‍ ആദ്യഘട്ട വാക്‌സിനും 53,210 പേര്‍ രണ്ടാം ഘട്ട വാക്‌സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *