കടല്‍ക്ഷോഭ പ്രദേശങ്ങള്‍ യു.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു

മലപ്പുറം:കടല്‍ ക്ഷോഭം മൂലം വീടുകള്‍ നശിച്ചവരുടെ പുനരധിവാസം ഉറപ്പാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്മോഹന്‍ ആവശ്യപ്പെട്ടു.പൊന്നാനി പാലപ്പെട്ടിയില്‍ കഴിഞ്ഞ ദിവസം കടല്‍ക്ഷോഭം നാശനഷ്ടങ്ങളുണ്ടായ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കടല്‍ ഭിത്തി കെട്ടി ജനവാസ മേഖലകള്‍ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘ നാളത്തെ ആവശ്യം സര്‍ക്കാര്‍ ഗൗനിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കടല്‍ ക്ഷോഭത്തില്‍ തകര്‍ന്ന അജ്മീര്‍ നഗര്‍ പള്ളിയടക്കമുള്ള ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാനും വീടുകള്‍ നഷ്ടപ്പെട്ട തീരദേശ വാസികളെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കാനും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി അംഗം എ.എം. രോഹിത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം. അനന്തകൃഷ്ണന്‍, വെളിയങ്കോട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.രാജാറാം,യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സി.കെ. പ്രഭാകരന്‍,അനസ് പാലപ്പെട്ടി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *