പാലക്കാട്: തൃത്താലക്കടുത്ത് മലമല്‍ക്കാവില്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പുളിക്കല്‍ സിദ്ദീഖ് (58) ആണ് മരിച്ചത്.ഭാര്യ ഫാത്തിമ (45)യെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസമാണ് സിദ്ദീഖ് വീട്ടില്‍ അസ്വാഭാവികമായ രീതിയില്‍ മരിച്ചത്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കഴുത്തിലുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു.
