നിയുക്തമന്ത്രി അബ്ദുറഹ്‌മാന്‍ ആശുപത്രിയില്‍

മലപ്പുറം:താനൂര്‍ എം.എല്‍.എയും നിയുക്തമന്ത്രിയുമായ വി.അബ്്ദുറഹ്്മാനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇലെ വൈകീട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന പരിശോധന നടത്തിയപ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ വര്‍ധനവുള്ളതായി കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയാകുന്നതറിഞ്ഞ നിരവധി പേര്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വിവരം ബന്ധുക്കളും സി.പി.എം.നേതാക്കളും വ്യക്തമാക്കിയത്.24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ഇന്ന് വൈകീട്ട് ഡിസ്ചാര്‍ജ് ചെയ്യും.തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് നിന്ന് നേരെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *