വ്യക്​തിപരമായ അധിക്ഷേപങ്ങളില്‍ തളരില്ല; ജനം വാസ്​തവം മനസിലാക്കും -മുഹമ്മദ്​ റിയാസ്​

കോഴിക്കോട്​: വ്യക്​തിപരമായ അധിക്ഷേപങ്ങളില്‍ തളരില്ലെന്ന്​ നിയുക്​ത മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​. തിരുത്തലുകള്‍ വേണ്ടിടത്ത്​ തിരുത്തി മുന്നോട്ട്​ പോകും. ജനങ്ങള്‍ വാസ്​തവം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വണ്ണിന്​ നല്‍കിയ അഭിമുഖത്തിലാണ്​ പരാമര്‍ശം.

ജനാധിപത്യത്തില്‍ വിമര്‍ശനം സ്വാഭാവികമാണ്​. ലോക്​സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കു​േമ്ബാള്‍ തന്നെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ ത​െന്‍റ സുഹൃത്തുക്കളാണ്​. ബേപ്പൂരില്‍ മത്സരിക്കാനെത്തിയപ്പോഴും വിമര്‍ശനങ്ങളുണ്ടായിരുന്നു. അന്ന്​ മെയ്​ രണ്ടിന്​ ജനം മറുപടി നല്‍കുമെന്നാണ്​ വിമര്‍ശകരോട്​ പറഞ്ഞതെന്നും മുഹമ്മദ്​ റിയാസ്​ വ്യക്​തമാക്കി.

രാഷ്​ട്രീയ ഭേദമി​ല്ലാതെ എല്ലാവര്‍ക്കും സമീപിക്കാവുന്ന ജനപ്രതിനിധിയായിരിക്കും. വകുപ്പ്​ സംബന്ധിച്ച്‌​ അന്വേഷിച്ചിട്ടില്ല. പാര്‍ട്ടി ചര്‍ച്ച ചെയ്​തത്​ ഇക്കാര്യത്തില്‍ തീരുമാനമെടുത്ത്​ അറിയിക്കുകയാണ്​ പതിവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *