തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയുടെ വില്‍പത്ര വിവാദത്തില്‍ ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന്‍. ആര്‍ ബാലകൃഷ്ണപിള്ള വില്‍പത്രം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെന്നും ഗണേഷ് വില്‍പത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപങ്ങളില്‍ കഴമ്ബില്ലെന്നും ബിന്ദു പറയുന്നു. മരണ ശേഷവും അച്ഛനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ ദുഖമുണ്ടെന്നും ബിന്ദു ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ടേമില്‍ ഉറപ്പിച്ച മന്ത്രിസ്ഥാനം അപ്രതീക്ഷിതമായാണ് ഗണേഷില്‍ നിന്ന് വഴി മാറിപ്പോയത്. ആര്‍ ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിമാരുമായുണ്ടായ തര്‍ക്കം മന്ത്രിസഭ രൂപീകരണ ചര്‍ച്ചയില്‍ ഗണേഷിന് തിരിച്ചടിയാവുകയായിരിന്നു .
