ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം , മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെക്കുന്നു

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് ശേഷം വലിയ അഴിച്ചു പണികളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. ഈ മാറ്റം കാലങ്ങളായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തന്നെ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ഷാഫി പറമ്ബിലിനെയും വി ടി ബാല്‍റാമിനെയുമെല്ലാം സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചു കഴിഞ്ഞു. സമ്ബൂര്‍ണ നേതൃമാറ്റം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിന്റെ ഭാഗമായി രാജിവയ്ക്കും. എതാനും ദിവസങ്ങള്‍ക്കകം രാജി യാഥാര്‍ത്ഥ്യമാകും.

കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കാനുള്ള അര്‍ഹത തങ്ങള്‍ക്കാണെന്ന് ഒന്നിലധികം നേതാക്കള്‍ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് പട്ടികയില്‍ കെ.സുധാകരനാണ് മുന്നില്‍. മറ്റൊല്ലാ പരിഗണനകള്‍ക്കും അപ്പുറം പ്രവര്‍ത്തകരെ സജീവമാക്കാന്‍ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു. തീരുമാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്നങ്ങള്‍ക്ക് രൂപം കൊടുത്തേക്കാം. പക്ഷെ ഈ മാറ്റം കോണ്‍ഗ്രസിന്റെ കാലതീതമായ മാറ്റമായി കാണുക തന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *