ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി: അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ത​ട​ഞ്ഞു

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. കോ​ട​തി ചു​മ​ത​ല​ക​ളി​ല്‍​നി​ന്ന് നീ​ക്കി സ​ര്‍​ക്കാ​ര്‍ ജോ​ലി​ക​ളി​ല്‍ നി​യോ​ഗി​ച്ച​താ​ണ് ത​ട​ഞ്ഞ​ത്. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ള്‍ സ്തം​ഭി​ച്ചെ​ന്നും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ല്‍ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ക്ഷ​ദ്വീ​പി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ദ്വീ​പി​ല്‍ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ര്‍​ശ​നം.

Leave a Reply

Your email address will not be published. Required fields are marked *