ന്യൂഡല്‍ഹി: ഇതുവരെ 577 കുട്ടികള്‍ക്ക് കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഏപ്രില്‍ ഒന്നുമുതല്‍ ഏപ്രില്‍ 25 വരെ മാത്രമുള്ള കണക്കാണിത്. 2021 ഏപ്രില്‍ 25ന് രണ്ടുമണിവരെ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്രഭരണ പ്രദേശങ്ങളും തന്ന കണക്കാണിതെന്ന് സ്മൃതി ഇറാനി പറഞ്ഞു.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാ വിധ സഹായവും നല്കാന് പ്രതിജ്ഞാബദ്ധമാണെന്നും ശിശുക്ഷേമ മന്ത്രി ട്വിറ്ററില്‍ കുറിച്ചു
