കൊവിഡ് ചട്ടലംഘനം ; സൗദിയില്‍ 100 സ്ത്രീകള്‍ അറസ്റ്റില്‍

റിയാദ്: കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ച്‌ കൂടിച്ചേരല്‍ നടത്തിയ 100 സ്ത്രീകള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. സൗദിയിലെ അതിര്‍ത്തി പ്രദേശമായ ജിസാനിലെ ബാഷ ഗവര്‍ണറേറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുചേര്‍ന്നവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വക്താവ് മേജര്‍ നായിഫ് ഹക്കമി പറഞ്ഞു.

കോവിഡ് ചട്ട ലംഘനം നടത്തി ഒത്തുചേരല്‍ സംഘടിപ്പിച്ച ആള്‍ക്കെതിരെയും അതില്‍ പങ്കെടുത്തവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിച്ചതായി പൊലീസ് വക്താവ് അറിയിച്ചു . ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഇത്തരത്തില്‍ ജിസാനില്‍ ഒത്തു ചേരലുകളെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടാകുന്നത്. കോവിഡ് മുന്‍ കരുതല്‍ നിയമം ലംഘിച്ച്‌ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് 121 സ്ത്രീകള്‍ അറസ്റ്റിലായിരുന്നു. ആഘോഷങ്ങളും സംസ്‌കാര ചടങ്ങുകളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകളില്‍ അനുവദനീയമായ ആളുകളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച്‌ നടത്തുന്നവര്‍ക്ക് 40,000 സൗദി റിയാല്‍ ആണ് പിഴ ചുമത്തുക .

Leave a Reply

Your email address will not be published. Required fields are marked *