പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

അഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. പുന്നത്തല പന്തിരിക്കന്തോപ്പില്‍ വാടകക്ക് താമസിക്കുന്ന പ്രവീണി(36) നെയാണ് പിടികൂടിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന്​ അഞ്ചാലുംമൂട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അഞ്ചാലുംമൂട് സി.ഐ ബിനു, എസ്.ഐമാരായ ഷാന്‍, ലഗേഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *