പത്തനംതിട്ട : ജില്ലയില്‍ വൈറല്‍പനി ബാധിച്ച് 283 പേര്‍ ഇന്നലെ (ഡിസം.23) വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ഡി.എം.ഒ (ആരോഗ്യം) അറിയിച്ചു. കോന്നി, വള്ളിക്കോട് എന്നിവിടങ്ങളില്‍ ഓരോത്തര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചിക്കന്‍പോക്‌സ് ബാധിച്ച് രണ്ടുപേരും വയറിളക്കം ബാധിച്ച് 16 പേരും ചികിത്സതേടി.
