പത്തനംതിട്ട : ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 30 ന് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. രാവിലെ 10.30 ന് പത്തനംതിട്ട ടൗണ്‍ഹാളില്‍ അഡ്വ.കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മുഖ്യാതിഥിയാകും. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ദിനാചരണ സന്ദേശം നല്‍കും. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ജില്ലാ പ്രസിഡന്റ് പി.സതീഷ് ചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.ശശികല, താലൂക്ക് സപ്ലൈ ഓഫീസര്‍ എ.പത്മകുമാര്‍, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ എം.അനില്‍ എന്നിവര്‍ സംസാരിക്കും. ‘സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം : ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തലിനെതിരെ പൊരുതുക’ എന്ന വിഷയത്തില്‍ കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്റര്‍ ജനറല്‍ സെക്രട്ടറി എ.അയ്യപ്പന്‍നായര്‍ ക്ലാസെടുക്കും. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജി.രഘുനാഥകുറുപ്പ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെടക്ടര്‍ അജിത് ഗണേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും
