നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി

നമോ ആപ്പ് നവീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി .സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങളും വികസനവും വിലയിരുത്താന്‍ കഴിയുന്ന തരത്തില്‍ ആപ്പ് പരിഷ്ക്കരിച്ചത്.

ഇതിന്റെ പുതിയ ലിങ്ക് ട്വിറ്ററില്‍ പങ്ക് വച്ച്‌ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആപ്പില്‍ ക്വിസ്, വേഡ് സെര്‍ച്ച്‌ ഇമേജ് സെക്ഷന്‍ തുടങ്ങിയ നൂതന മാര്‍ഗ്ഗങ്ങളിലൂടെ രാജ്യത്തെ വികസന മുന്നേറ്റങ്ങള്‍ പങ്കിടാന്‍ കഴിയുന്ന തരത്തിലാണ് പരിഷ്ക്കരണം. നമോ ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒരു കോടിയിലധികം ഡൗണ്‍ലോഡുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *